തൃക്കാക്കര ചെയർപേഴ്സൺ: രാധാമണി പിള്ളയെ മത്സരിപ്പിക്കാൻ ധാരണ
കാക്കനാട്: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തേക്ക് രാധാമണി പിള്ളയെ മത്സരിപ്പിക്കാൻ ഡിസിസി നേതൃയോഗത്തിൽ ധാരണയായി. ഇന്നലെ ഡിസിസി ഓഫീസിൽ കോൺഗ്രസ് പാർലിമെന്ററി പാർട്ടി യോഗത്തിനു ശേഷം ബെന്നി ബെഹനാൻ എംപി, ഉമതോമസ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നേതാക്കളായ പി.ഐ. മുഹമ്മദാലി, സേവ്യർ തായങ്കേരി, ഡൊമനിക് പ്രസന്റേഷൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അനൗദ്യോഗിക യോഗത്തിലാണ് തീരുമാനം.തുതിയൂർ ഡിവിഷനിലെ കൗൺസിലറാണ് രാധാമണി പിള്ള. തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് നേതൃത്വം ഉണ്ടാക്കിയ കരാർ പ്രകാരം നിലവിലെ ചെയർപേഴ്സനായിരുന്ന അജിത തങ്കപ്പൻ രാജിവച്ച് തുടർന്നുള്ള രണ്ടരവർഷം എ ഗ്രൂപ്പിലെ രാധാമണി പിള്ളയ്ക്ക് നൽകാനായിരുന്നു തീരുമാനം. ഏറെ വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം ചെയർപേഴ്സൻ സ്ഥാനം അജിത തങ്കപ്പൻ രാജിവച്ചിരുന്നു. ഇതിനിടെ രാധാമണി പിള്ളയെ ചെയർപേഴ്സൺ ആക്കുന്നതിനെതിരെ ഐ -ഗ്രൂപ്പ് കൗൺസിലർമാർ രംഗത്തെത്തിയതും വിവാദമായിരുന്നു.
Leave A Comment