വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് ശ്രമം; കൊല്ലത്ത് യുവതി അറസ്റ്റിൽ
കൊല്ലം: വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് ശ്രമം. കൊല്ലത്ത് യുവതി അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി ആർ. രാഖിയാണ് പിടിയിലായത്. റാങ്ക് ലിസ്റ്റ് അഡ്വൈസ് മെമോ, നിയമന ഉത്തരവ് എന്നിവ വ്യാജമെന്ന് പൊലീസും പി എസ് സിയും വ്യക്തമാക്കി. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് വ്യാജ രേഖകളുമായി യുവതി ജോലിക്ക് എത്തിയത്.വ്യാജരേഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ പൊലീസ് പിടിയിലായിരുന്നു. ഏറെ വിവാദമായ കേസായിരുന്നു ഇത്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതിന്‍റെ പേരില്‍ നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Leave A Comment