ജില്ലാ വാർത്ത

ഓപ്പറേഷൻ കുബേര: മതിലകത്ത് ഒരാൾ അറസ്റ്റിൽ

മതിലകം: അമിത പലിശക്ക്  പണം കടം കൊടുത്തിരുന്നയാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറെ വെമ്പല്ലൂർ ശങ്കു ബസാർ സ്വദേശി കുഞ്ഞിമാക്കൻ പുരയ്ക്കൽ സലി (43)നെയാണ് മതിലകം ഇൻസ്പെക്ടർ എം.കെ.ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.

ഇയാളുടെ വീട്ടിൽ നിന്നും പണം പലിശക്ക് കൊടുത്തത്തിൻ്റെ രേഖകളും, കൈപ്പടകളും, 48000 രൂപയും പിടിച്ചെടുത്തു. ഓപ്പറേഷൻ കുബേരയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് അനധികൃത പണമിടപാട് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐ.ശ്രീലാൽ, എ.എസ്.ഐ ഷൈജു, വനിത സി.പി.ഒ രമ്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Leave A Comment