'ജയിലിൽ പോകാനും തയാർ': വിനായകന്‍റെ ചിത്രം കത്തിച്ച് മഹിളാ കോൺഗ്രസ് നേതാവ്
കോട്ടയം: ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന്‍റെ ചിത്രം കത്തിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ. ഇതിനെതിരേ ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും സഹിക്കുമെന്നും ജയിലിൽ കിടക്കാൻ തയാറാണെന്നും ബിന്ദു ചന്ദ്രൻ പറഞ്ഞു.വിനായകന്‍റെ ചിത്രം കത്തിക്കുന്ന വീഡിയോയും ബിന്ദു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഉമ്മൻ ചാണ്ടിയെപ്പോലൊരാളെ അവഹേളിക്കുമ്പോൾ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽനിന്നുകൊണ്ട് എങ്ങനെ പ്രതികരിക്കാതിരിക്കുമെന്നും അവർ ചോദിക്കുന്നു.
ഉമ്മൻ ചാണ്ടിയുടെ മരണത്തെയും വിലാപ യാത്രയേയും ഫേസ്ബുക്ക് ലൈവിലൂടെയാണ് വിനായകൻ പരിഹസിച്ച് രംഗത്തുവന്നത്.
"ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' - വിനായകന്‍റെ പരാമർശം ഇങ്ങനെ.
സംഭവം സമൂഹമാധ്യമത്തിൽ വ്യാപക പ്രതിഷേധത്തിന് വഴിവച്ചതിന് പിന്നാലെ താരം വീഡിയോ പിൻവലിച്ചു. എന്നാൽ വൻ ജനരോഷമാണ് വിനായകനെതിരേ ഉയരുന്നത്.
Leave A Comment