ഗുരുവായൂർ റെയിൽവേ വികസനം: 150 ജനപ്രതിനിധികളുടെ സത്യഗ്രഹം നാളെ
ഗുരുവായൂർ: ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ വികസനത്തിൽ കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരേയും ടി.എൻ. പ്രതാപൻ എംപിയുടെ നിസംഗത തിരുത്തണമെന്നാവശ്യപ്പെട്ടും ഗുരുവായൂർ നിയോജക മണ്ഡലത്തിലെ 150 എൽഡിഎഫ് ജനപ്രതികളുടെ സത്യഗ്രഹം നാളെ. ഗുരുവായൂരിൽനിന്നു വടക്കോട്ടുള്ള റെയിൽവെ അലൈൻമെന്റിന് പണം വകയിരുത്തുക, റദ്ദാക്കിയ ട്രെയിനുകൾ പുനസ്ഥാപിക്കുക, യാത്രാനിരക്കുകൾ വർധിപ്പിച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ സത്യഗ്രഹം. കിഴക്കേ നടയിൽ രാവിലെ 10ന് സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്യും. എൻ.കെ. അക്ബർ എംഎൽഎ സത്യഗ്രഹത്തിന് നേതൃത്വം നൽകും.
വൈകിട്ട് നാലിന് സമാപന സമ്മേളനം സിപിഐ സംസ്ഥാന എക്സികുട്ടീവ് അംഗം സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്യും. കെ.വി.അബ്ദുൾ ഖാദർ മുഖ്യപ്രഭാഷണം നടത്തും. സിപിഎം നിയോജക മണ്ഡലം സെക്രട്ടറി സി.സുമേഷ്, ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ, പി.മുഹമ്മദ് ബഷീർ, പി.കെ.സെയ്താലിക്കുട്ടി, ഇ.പി.സുരേഷ്, പി.ഐ. സൈമണ്‍ എന്നിവർ പരിപാടി വിശദീകരിച്ചു.
Leave A Comment