പഞ്ചായത്ത് പ്രസിഡന്റ് വിവരം നൽകി ; ഉണക്ക കഞ്ചാവ് പിടികൂടി എക്സൈസ്
കൊറ്റംകുളം : പഞ്ചായത്ത് പ്രസിഡന്റ് വിവരം നൽകി ; ഉണക്ക കഞ്ചാവ് പിടികൂടി എക്സൈസ് .പെരിഞ്ഞനം - ആറാട്ടുവഴി റോഡിൽ ഓണപ്പറമ്പ് മേഖലയിൽ റോഡരികിൽ നിന്നാണ് എക്സൈസ് കൊടുങ്ങല്ലൂർ റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാoനാഥും സംഘവും 50 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തിയത്. റോഡരികിൽ കളഞ്ഞു പോയ നിലയിൽ കണ്ടതിനെ തുടർന്ന് പ്രദേശ വാസികൾ പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് പൊതി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു കേസ് റജിസ്റ്റർ ചെയ്തു പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥരായ നെൽസൺ, ചിഞ്ചു പോൾ , ഡ്രൈവർ വിൽസൺ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment