ഇറച്ചിയെ കടത്തി വെട്ടി; ചാള വില 300 കടന്നു
വൈപ്പിൻ: ചാള വില കേട്ടാൽ കണ്ണ് തള്ളും. കഴിഞ്ഞ ദിവസം കിലോയ്ക്ക് 300 രൂപയ്ക്കു മുകളിൽ ഉയർന്ന ചാള ഇന്നലെ തട്ടുകളിൽ വിറ്റത് 340 രൂപയ്ക്കാണ്. ഈ അടുത്ത കാലത്തെ ഏറ്റവും ഉയർന്ന വിലയാണിത്. എന്നാൽ ഇറച്ചിക്കോഴിക്കാകട്ടെ വില 105 രൂപയെ ഉള്ളു. രണ്ടു മൂന്ന് ദിവസമായി കാലവർഷം കനത്തതോടെ ലഭ്യത കുറഞ്ഞതാണ് ചാള വില ഉയരാൻ കാരണം.
മറ്റു നാടൻ പുഴ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതും ചാളയ്ക്ക് വിലയേറാൻ കാരണമായി. മാർക്കറ്റിൽ ചാളക്ക് തീ വിലയാണെങ്കിലും കടലിൽ പോയി ചാള പിടികൂടി കൊണ്ടുവരുന്ന മത്സ്യത്തൊഴിലാളികൾക്ക് കിട്ടുന്നത് വെറും പിടികൂലി മാത്രമാണെന്ന് തൊഴിലാളികൾ പറയുന്നു. ഇടനിലക്കാരാണ് ലാഭം കൊയ്യുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
Leave A Comment