'ഏമാന് ദഹിച്ചില്ല'; സ്റ്റേഷനിലെ പാചകത്തില്‍ പോലീസുകാരോട് വിശദീകരണം തേടി
പത്തനംതിട്ട: ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ പാചക വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം തേടി മേലുദ്യോഗസ്ഥന്. ദക്ഷിണ മേഖല ഐജിയാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.
ഡ്യൂട്ടി സമയത്തെ പാചകത്തിലും സമൂഹ മാധ്യങ്ങളിലെ ഇടപെടലിലും ആണ് വിശദീകരണം തേടിയത്. പോലീസുകാര്‍ സ്റ്റേഷനില്‍ കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്തുകഴിക്കുന്ന വീഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പാട്ടിന്റെ അകമ്പടിയോടെ കപ്പയും ചിക്കന്‍ കറിയും തയാറാക്കുന്നതും ഇലയില്‍ വിളമ്പി കഴിക്കുന്നതുമായ വീഡിയോ ഏറെ ശ്രദ്ധ നേടി. നിരവധിപേര്‍ പോലീസുകാരെ അഭിനന്ദിച്ച് കമന്റുകളിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് മേലുദ്യോഗസ്ഥന് വിശദീകരണം ചോദിച്ചിരിക്കുന്നത്.
Leave A Comment