സിപിഎം നേതാവിനെതിരെ കാപ്പ ചുമത്തിയതിൽ പ്രതിഷേധം
കണ്ണൂർ: കണ്ണൂരിൽ സിപിഎം നേതാവിനെതിരെ കാപ്പ ചുമത്തിയതിൽ പ്രതിഷേധം. മുന്‍ ബ്രഞ്ച് സെക്രട്ടറി രാഗേഷിനെതിരെ കാപ്പ ചുമത്തിയതിൽ പ്രതിഷേധിച്ച് പാനൂര്‍ മേലെ ചമ്പാട്ട് സിപിഎം അനുഭാവികള്‍ തെരുവിലിറങ്ങി.സ്ത്രീകളും കുട്ടികളും ഉൾപ്പടെ അമ്പതോളം പേരാണ് തെരുവിലിറങ്ങിയത്. രാഗേഷിനെതിരെ പോലീസ് നടപടിയെടുത്തിട്ടും നേതാക്കൾ പിന്തുണ നൽകിയില്ലെന്ന് അനുഭാവികൾ കുറ്റപ്പെടുത്തി.
വീട്ടിൽ കയറി ആക്രമിക്കൽ, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ തുടങ്ങിയ കേസിലെ പ്രതിയാണ് രാഗേഷ്. തുടർന്നാണ് കാപ്പ ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും ഇയാളെ വിലക്കിയത്.
എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ വലിയ പിന്തുണ രാഗേഷിന് ലഭിക്കുകയായിരുന്നു. തുടർന്നാണ് ശനിയാഴ്ച രാത്രി ഏഴോടെ സിപിഎം അനുഭാവികൾ തെരുവിലിറങ്ങിയത്. സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ രാഗേഷിന് പിന്തുണ നൽകിയില്ലെന്നും അനുഭാവികൾ കുറ്റപ്പെടുത്തുന്നുണ്ട്.
Leave A Comment