ജില്ലാ വാർത്ത

മണിപ്പൂരിലേത് ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനം: അരുന്ധതി റോയ്

തൃശൂർ: മണിപ്പൂരിലേത് ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. സ്ത്രീകളെ റേപ്പ് ചെയ്യാൻ സ്ത്രീകൾ തന്നെ ആഹ്വാനം ചെയ്യുന്നു. മണിപ്പൂരിൽ, ഹരിയാനയിൽ കലാപത്തീ അടുത്തടുത്ത് വരികയാണ്. 25 വർഷം മുമ്പ് എഴുതിത്തുടങ്ങിയത് മുന്നറിയിപ്പുകളാണ്. ഇപ്പോഴത് തീയായി മാറിയെന്നും അരുന്ധതി റോയ് പറഞ്ഞു.

തൃശൂർ സാഹിത്യ അക്കാദമിയിൽ നവമലയാളി സാംസ്കാരിക പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. രാജ്യത്ത് കലാപം പടരുമ്പോൾ തലേരാത്രി അത്താഴത്തിന് അപ്പം തിന്ന കഥയാണ് മോദി പറയുന്നതെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു.

Leave A Comment