ആശുപത്രി വളപ്പിൽ കാറിലിരുന്ന് മദ്യപിച്ച മൂന്നു പേർ റിമാൻഡിൽ
പറവൂർ: താലൂക്ക് ഗവ. ആശുപത്രി വളപ്പിൽ കാറിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ജീവനക്കാരെ ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ അയ്യമ്പിള്ളി പുതുപ്പറമ്പിൽ ഉദിത് ദേവ് (28), ആലിങ്കൽ വീട്ടിൽ വിവേക് (26), അമ്മൻചേരി വീട്ടിൽ ഗോപകുമാർ (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 3.50നാണ് സംഭവം. ആശുപത്രി വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിൽ മൂവരും ചേർന്ന് മദ്യപിക്കുന്നത് സെക്യൂരിറ്റി ജീവനക്കാരൻ സി.വി. വർഗീസ് ചോദ്യം ചെയ്തതോടെ ഇവർ സംഘം ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ചു.
തുടർന്ന് കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റ് കവിതയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം മദ്യലഹരിയിലായിരുന്ന ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിൽ കേസെടുത്ത് റിമാൻഡ് ചെയ്തു.
Leave A Comment