വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം
മുരിങ്ങൂർ: വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. ദേശീയപാത മുരിങ്ങൂരിൽ ഇന്നലെ രാവിലെ 10.15 നാണ് അപകടമുണ്ടായത്. നായരങ്ങാടി സ്വദേശിയും നിലവിൽ ചാലക്കുടി കൂടപ്പുഴയിൽ താമസിക്കുന്നവരുമായ കോട്ടപ്പടി വീട്ടിൽ അജി ശ്രീജ ദമ്പതികളുടെ മകൻ ശ്രീഹരി (18) ആണ് മരിച്ചത്.
കൊരട്ടി ഭാഗത്ത് നിന്നു ചാലക്കുടിയിലേക്ക് വരുന്നതിനിടെ ഡിവൈഡറിൽ തട്ടി ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ യുവാവിനെ ഉടൻ നാട്ടുകാരും, യാത്രക്കാരും ചേർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചാലക്കുടി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ് ഇ രണ്ടാം വർഷ വിദ്യാർഥിയാണ്. കൊരട്ടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Leave A Comment