പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തി; എ.സി.മൊയ്തീനെതിരേ ഇഡി
തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം സംസ്ഥാന സമിതി അംഗവും എംഎല്‍എയുമായ എ.സി.മൊയ്തീനെതിരേ ഇഡി. കോടികളുടെ ബെനാമി ലോണുകള്‍ പലതും അനുവദിച്ചത് മോയ്തീന്റെ നിര്‍ദേശപ്രകാരമാണെന്ന് ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ബാങ്കിന്റെ അംഗങ്ങള്‍ അല്ലാത്തവര്‍ക്കാണ് ലോണുകള്‍ അനുവദിച്ചത്. പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ഇത്തരത്തില്‍ വായ്പ്പ നല്‍കിയത്. 150 കോടി രൂപയുടെ തട്ടിപ്പ് നടന്നത് സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവരുടെ അറിവോടെയാണ്.
മൊയ്തീന്റെ വീട്ടിലടക്കം ആറിടങ്ങളില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ 36 ഇടങ്ങളിലായുള്ള സ്വത്തുക്കളുടെ രേഖകള്‍ കണ്ടെത്തി. ഇതനുസരിച്ച് 15 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും ഇഡി വ്യക്തമാക്കി.
മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും ഇഡി അറിയിച്ചു.
Leave A Comment