ബ്രഹ്മപുരം തീപിടിത്തം: ആഘാത പഠന സര്‍വേ തുടങ്ങി
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക സാമ്പത്തിക ആരോഗ്യ ആഘാത പഠന സര്‍വേയ്ക്ക് തുടക്കം. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണം ജനങ്ങളിലുണ്ടായ ആഘാതത്തെക്കുറിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സര്‍വേ ആരംഭിച്ചത്.
സര്‍വേയുടെ ഭാഗമായി ആദ്യ സര്‍ക്കിള്‍ 500 മീറ്റര്‍ കിലോമീറ്റര്‍ ചുറ്റളവിലും, രണ്ടാമത്തേത് രണ്ടു കിലോമീറ്റര്‍ ചുറ്റളവിലും മൂന്നാമത്തെ സര്‍ക്കിളില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുമുള്ള പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ സാമൂഹിക പ്രശ്നങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍വേ ആരംഭിക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ ഇനിയൊരു 2023 മാര്‍ച്ച് ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. ഇപ്പോള്‍ വെയില് അധികമാണ്. അതിനാല്‍ വീണ്ടും ഒരു തീപിടിത്തം ഉണ്ടാകാതിരിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
കോര്‍പറേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ടണ്‍ കണക്കിന് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോരുന്ന സാഹചര്യത്തില്‍ നിന്നും 120 ടണ്‍ മാലിന്യങ്ങളാണ് നിലവില്‍ കൊണ്ടുപോകുന്നത്. മേയ് മുതല്‍ അജൈവമാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്നില്ല.
സര്‍വേ നടപടികള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവരുടെയും സഹകരണം വേണമെന്നും കളക്ടര്‍ പറഞ്ഞു.
രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലാണ് സര്‍വേ നടത്തുന്നത്. ഡിപ്പാര്‍ട്ട്മെന്റിലെ 60 വിദ്യാര്‍ഥികളാണ് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. പ്രദേശത്തെ 500 വീടുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. യോഗത്തില്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദുമോള്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.ഒ. വര്‍ഗീസ്, രാജഗിരി കോളജ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. മീന കുരുവിള, വിവിധ ഫ്ലാറ്റ്, റെസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Leave A Comment