'തളരാത്ത വാസു':ഗ്രോ വാസു ജയിലില്‍ തുടരും; കോടതി മുറ്റത്ത് മുദ്രാവാക്യം മുഴക്കി
കോഴിക്കോട്: റിമാന്‍ഡ് പൂര്‍ത്തിയായ മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസുവിനെ കോഴിക്കോട് കുന്നമംഗലം കോടതിയില്‍ ഹാജരാക്കി. കോടതി മുറ്റത്ത് ഗ്രോ വാസു മുദ്രാവാക്യം വിളിച്ചു.
ജാമ്യത്തില്‍ പോകാന്‍ വിസമ്മതിച്ചതോടെ കഴിഞ്ഞ 28 ദിവസമായി അദ്ദേഹം റിമാന്‍ഡിലായിരുന്നു. ജാമ്യമെടുക്കാന്‍ ഗ്രോ വാസു തയാറാകാത്തതിനാല്‍ വിചാരണ പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിക്കാനാണ് കോടതിയുടെ ശ്രമം. കേസ് പരിഗണിക്കുന്നത് സെപ്റ്റംബര്‍ നാലിലേക്ക് മാറ്റി.
2016-ല്‍ കരുളായി വനമേഖലയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോർച്ചറിയിലെത്തിച്ചപ്പോള് ഗതാഗതം തടസപ്പെടുത്തി പ്രതിഷേധിച്ച കേസിലാണ് ഗ്രോ വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ജാമ്യം വേണ്ടെന്ന നിലപാടാണ് ഗ്രോവാസു സ്വീകരിച്ചത്. പിഴയടച്ച് കേസ് അവസാനിപ്പിക്കാന്‍ തയാറാകാത്തതോടെ കോടതി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
കേരളത്തിലെ ആദ്യകാല നക്സല്‍ പ്രവര്‍ത്തകരില്‍ ഒരാളാണ് ഗ്രോ വാസു. നക്സൽ നേതാവായിരുന്ന എ. വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന വ്യക്തി കൂടിയാണ് ഈ 94 വയസുകാരന്.
Leave A Comment