കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഇഡി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പേർ അറസ്റ്റിൽ. പി.പി. കിരൺ, പി. സതീഷ് കുമാർ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്.
സതീഷ് കുമാർ കേസിലെ പ്രധാന പ്രതിയാണെന്നും നിരവധി സിപിഎം നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കിരണ്‍ കുമാർ 14 കോടി രൂപ ബാങ്കിൽനിന്നും തട്ടിയെടുത്തു. തട്ടിയെടുത്ത തുക കിരണ്‍ സതീഷ് കുമാറിനും കൈമാറി. സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടനെന്നും ഇഡി അറിയിച്ചു.
Leave A Comment