ഭിന്നശേഷി ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യും: ബെന്നി ബെഹനാൻ
ചാലക്കുടി: ബെന്നി ബെഹനാൻ എംപിയുടെ ‘ഒപ്പമുണ്ട് എം പി’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാർലമെന്റ് പരിധിയിൽ വരുന്ന എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണ നിർണയ ക്യാമ്പിൽ നിന്നും തെരഞ്ഞെടുത്ത 713 ഗുണഭോക്താക്കൾക്കുള്ള ഒരു കോടി യോളം രൂപ വിലവരുന്ന സൗജന്യ സഹായ ഉപകരണങ്ങളുടെ വിതരണം 9 , 11 തീയതികളിൽ നടക്കും.
പെരുമ്പാവൂർ, നെടുമ്പാശേരി എന്നിവിടങ്ങളിൽ നടത്തിയ നിർണയ ക്യാമ്പിൽ രജിസ്റ്റർ ചെയ്ത എറണാകുളം ജില്ലയിലെ ഗുണഭോക്താക്കൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം ഒന്പതിന് 10 മുതൽ ഒന്നു വരെ ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിൽ വെച്ച് നടക്കും.
ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നടത്തിയ നിർണയ ക്യാമ്പിൽ രജിസ്റ്റർ ചെയ്ത തൃശൂർ ജില്ലയിൽ നിന്നുള്ള ഗുണഭോക്താക്കൾക്കുള്ള സഹായ ഉപകരണ വിതരണം 11 ന് 10മുതൽ ഒന്നുവരെ മാള കാർമൽ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്നതാണ്.
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ അലിംകോ മുഖേനയാണ് ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം നടത്തുന്നത്. തെരഞ്ഞെടുത്ത ഗുണഭോക്താക്കളെ എം പി ഓഫീസിൽ നിന്നും അറിയിക്കുന്നതാണ്.
അറിയിപ്പ് ലഭിച്ച ഗുണഭോക്താക്കൾക്ക് സഹായ ഉപകരണങ്ങൾ മേൽപ്പറഞ്ഞ സഹായ ഉപകരണ വിതരണ ക്യാമ്പുകളിൽ തിരിച്ചറിയൽ കാർഡുമായി നേരിട്ടെത്തിയോ പ്രതിനിധി മുഖേനയോ ഏറ്റുവാങ്ങാവുന്നതാണ്.
Leave A Comment