കൊച്ചിയിൽ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
കൊച്ചി: കൊച്ചിയിൽ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ ഏഴരയോടെ ഇടപ്പള്ളി – വൈറ്റില പാതയിൽ, വെണ്ണല മേഖലയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ചണച്ചാക്കുകളുമായി പോയ തമിഴ്നാട് രജിസ്ട്രേഷൻ ട്രക്കാണ് അപകടത്തിൽപ്പെട്ടത്.
മുമ്പിൽ പോയ കാർ പൊടുന്നനേ ബ്രേക്കിട്ടത് കണ്ട് നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ക്രെയിൻ ഉപയോഗിച്ച് ട്രക്ക് ഉയർത്തിമാറ്റി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ഏറെ ശ്രമപ്പെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Leave A Comment