കളമശ്ശേരി സ്ഫോടനം: 3 പേരുടെ നില ഗുരുതരമായി തുടരുന്നു
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 3 പേരുടെ നില ഗുരുതരമായി തുടരുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.ആകെ 18 പേർ ചികിത്സയിലുണ്ട്. 13 പേർ ഐസിയുവിൽ ചികിത്സയിലാണ്. സ്ഫോടനത്തിനുശേഷം ട്രോമാബാക് ആയി ഒരു രോഗിക്കും പ്രവേശനം നൽകിയെന്ന് മെഡിക്കൽ ബുളളറ്റിനിൽ വിശദമാക്കുന്നു.
Leave A Comment