ജില്ലാ വാർത്ത

എ സി മൊയ്തീൻ എംഎൽഎയ്ക്ക് മാർഗ്ഗതടസമുണ്ടാക്കിയെന്ന് ആരോപണം; നടുറോഡിൽ സംഘട്ടനം

തൃശ്ശൂര്‍: കുന്നംകുളത്ത് എ സി മൊയ്തീൻ എംഎൽഎയ്ക്ക് മാർഗ്ഗതടസം ഉണ്ടാക്കിയെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകരും യുവാവും തമ്മിൽത്തല്ലി. കുന്നംകുളത്ത് സിപിഎം ഓഫീസിന് സമീപത്തായിരുന്നു സംഭവം. കാർ യാത്രക്കാരനായ കുന്നംകുളം സ്വദേശി റൗസിനും സിപിഎം പ്രവർത്തകനുമാണ് മർദ്ദനമേറ്റത്. മുൻ നഗരസഭ ചെയർമാൻ ജയപ്രകാശിന് കവിളത്ത് പരിക്കേറ്റു. സംഭവത്തില്‍ പരാതി നൽകുമെന്ന് ഇരുകൂട്ടരും അറിയിച്ചു. മാർഗ്ഗതടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് ബഹളം വെച്ചതിനും യുവാവിനെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.

Leave A Comment