'ഇപ്പോൾ അറസ്റ്റ് വന്നതെന്താണെന് അറിയില്ല'; ഗിരീഷിന് ജാമ്യം
കൊച്ചി: അറസ്റ്റിലായ കേസ് 11വർഷം മുമ്പത്തെ കേസാണെന്നും ഇപ്പോൾ അറസ്റ്റ് വന്നതെന്താണെന് അറിയില്ലെന്നും റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ്. താൻ എവിടെയും ഒളിവിൽ പോയിട്ടില്ല. ഉപാധികളില്ലാതെയാണ് ജാമ്യം ലഭിച്ചത്. പമ്പ സർവീസുമായി മുന്നോട് പോകുമെന്നും ഗിരീഷ് പറഞ്ഞു. ജാമ്യം അനുവദിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗിരീഷ്.വണ്ടി ചെക്ക് കേസിലാണ് ഗിരീഷിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11:30 മണിയോടെയാണ് കോട്ടയം ഇടമറികിലുള്ള വീട്ടിൽ പൊലീസ് സംഘമെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. 2011 മുതൽ കൊച്ചിയിലെ കോടതിയിൽ നിലനിൽക്കുന്ന കേസിൽ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പാലാ പൊലീസ് അറിയിച്ചു.
Leave A Comment