ആർച്ച്ബിഷപ്പ് പദവിയിൽ എത്തുമെന്ന് കരുതിയില്ല; ദൈവഹിതം അംഗീകരിക്കുന്നു: മാർ റാഫേൽ തട്ടിൽ
കാക്കനാട്: മേജർ ആർച്ച്ബിഷപ്പ് പദവി തന്നിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ദൈവഹിതം അംഗീകരിക്കുന്നുവെന്നും സീറോ മലബാർ സഭ നിയുക്ത മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ.എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയട്ടെയെന്നും മെത്രാൻ എന്നത് പൊതുസ്വത്താണെന്നും ആർച്ച്‌ബിഷപ്പ് പ്രഖ്യാപ നത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ദൈവത്തിന്റെ നിയോഗത്തിന് താൻ കീഴടങ്ങുകയാണെന്നും ദൈവഹിതത്തി ന് അനുസരിച്ച് പ്രവർത്തിക്കുമെന്നും തനിക്ക് റ്റെയ്ക്ക് ഒന്നും ചെയ്യാൻ കഴി യില്ലെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അമ്മ മരിക്കുന്നതിന് മുമ്പ് തനിക്ക് നൽകിയ ജപമാലയാണ് താൻ ഇന്നും ഉപയോഗിക്കുന്നതെന്നത് ഒരിക്കലും ആ ജപമാല നഷ്ടപ്പെടുത്തരുതെന്ന് അമ്മ ഉപദേശിച്ചിരുന്നു. തട്ടിൽ പിതാവ് മേജർ ആർച്ച്ബിഷപ്പായെങ്കലും തനിക്ക് ഒരുമാറ്റവുമില്ലെന്നും നിങ്ങളുടെ പഴയ തട്ടിലച്ചനായി തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave A Comment