മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് സ്വീകരണം നൽകി
തൃശ്ശൂർ: കോൺഗ്രസ്- എസ് തൃശ്ശൂർ ജില്ല കമ്മിറ്റി യുടെ നേതൃത്വത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് സ്വീകരണം നൽകി. ചങ്ങമ്പുഴ ഹാളിൽ വെച്ച് നടന്ന സ്വീകരണ സമ്മേളനത്തിൽ ഡി സി സി (എസ്) ജില്ല പ്രസിഡന്റ് സി.ആർ. വത്സൻ അധ്യക്ഷത വഹിച്ചു.കെ പി സി സി ജനറൽ അഡ്വ.ടി.വി.വർഗീസ്, എ ഐ സി സി മെമ്പർ വി. വി. സന്തോഷ് ലാൽ, ഡി സി സി -എസ് വൈസ് പ്രസിഡന്റ് യുസഫ് മാസ്റ്റർ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ മാരായ പി. എൻ.ശങ്കർ, സി.ഡി. ജോസ്, സൈദാലികുട്ടി, ഡി സി സി ജനറൽ സെക്രട്ടറി മാരായ ജോഷി കളത്തിൽ, അഡ്വ.ഒ.വി. ജോൺ, ബാലൻ കണിമംഗലം, പി. എസ്. ഉത്തമൻ, ഐ എൻ എൽ സി ജില്ല പ്രസിഡന്റ് രാജൻ, മഹിള കോൺഗ്രസ്- എസ് ജില്ല പ്രസിഡന്റ് അനിത, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിശ്വനാഥൻ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് റഫീഖ് തങ്ങൾ എന്നിവർ പ്രസംഗിച്ചു. കെ പി സി സി മെമ്പർ അൻവർ ബാവ, യൂത്ത് കോൺഗ്രസ് -എസ് ജില്ലാ സെക്രട്ടറി അനുപ്, ബ്ലോക്ക് പ്രസിഡന്റ് മാർ, പോഷക സംഘടന ഭാരവാഹികൾ എന്നീവർ സ്വീകരണ സമ്മേളനത്തിന് നേതൃത്വം കൊടുത്തു.
Leave A Comment