ജില്ലാ വാർത്ത

ഫാ.ഷാബു കുന്നത്തൂർ കോട്ടപ്പുറം രൂപത ചാൻസലർ

കോട്ടപ്പുറം : കോട്ടപ്പുറം രൂപത ചാൻസലറായി ഫാ.ഷാബു കുന്നത്തൂരിനെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. പറവൂർ ഡോൺ ബോസ്കോ ആശുപത്രി അസോസിയേറ്റ് ഡയറക്ടറായും മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരിയിൽ ആന്മീയ പിതാവുമായി പ്രവർത്തിക്കുകയാണ്. റവ.ഡോ ബെന്നി വാഴക്കൂട്ടത്തിൽ പുതിയ ചുമതല ഏൽക്കുന്ന ഒഴിവിലാണ് നിയമം . ജനുവരി 24 ന്  ഫാ ഷാബു ചുമതലയേൽക്കും 

പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക , തൃശൂർ തിരുഹൃദയ പള്ളികളിൽ സഹവികാരിയായും കൂർക്കമറ്റം സെൻ്റ് ആൻ്റണീസ് , വലിയ പഴമ്പിള്ളിതുരുത്ത് തിരുഹൃദയം, മേത്തല സെൻ്റ് ജൂഡ്,   കടക്കര ഉണ്ണിമിശിഹ  പള്ളികളിൽ പ്രീസ്റ്റ് -ഇൻ-ചാർജ് ആയും  കൂർക്കമറ്റം സെൻ്റ് ആൻ്റണീസ് മൈനർ സെമിനാരി വൈസ് റെക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദവും പത്രപ്രവർത്തനത്തിൽ  പിജി ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്

കോട്ടപ്പുറം രൂപത മാനാഞ്ചേരി ക്കുന്ന് സെൻ്റ്  പോൾസ് ഇടവക കുന്നത്തൂർ റപ്പേൽ - റോസിലി ദമ്പതികളുടെ മകനാണ്. '2008 ഏപ്രിൽ അഞ്ചിനാണ് തിരുപ്പട്ടം സ്വീകരിച്ചത് .

Leave A Comment