മാള സ്വദേശിനിയായ സന്യാസിനി കണ്ണൂരിൽ വാഹനാപകടത്തിൽ മരിച്ചു
കണ്ണൂർ: കണ്ണൂരിൽ പള്ളിയിലേക്ക് പോവുകയായിരുന്ന സന്യാസിനി സ്വകാര്യ ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ സൗമ്യയാണ് മരിച്ചത്. 57 വയസായിരുന്നു. ഇന്ന് രാവിലെ 6 .30 ന് മറ്റൊരു സിസ്റ്ററോടൊപ്പം കോൺവെന്റിന് സമീപത്തെ ലിറ്റിൽ ഫ്‌ളവർ പള്ളിയിലേക്ക് പോകവേ ആലങ്കോട് നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. പൂവം ചെറുപുഷ്പം ദേവാലയത്തിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കവേ ആലങ്കോട് ഭാഗത്തു നിന്ന് വന്ന സ്വകാര്യ ബസ് സിസ്റ്ററെ ഇടിക്കുകയായിരുന്നു. മൂന്നു മാസം മുൻപാണ് തൃശൂർ മാള സ്വദേശിയായ സിസ്റ്റർ സൗമ്യ ഇവിടെ ചുമതല ഏറ്റത് . മൃത സംസ്‌കാരം ഇന്ന് വൈകീട്ട് ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ നടക്കും. മാള, താണിശ്ശേരി വാഴപ്പിള്ളി അന്തോണിയുടെ മകളാണ് സിസ്റ്റർ സൗമ്യ. സംസ്കാര ശുശ്രൂഷ നാളെ ഉച്ചതിരിഞ്ഞ് 3 .30ന് കണ്ണൂർ പൂവം ചെറുപുഷ്പം ദേവാലയത്തിൽ കണ്ണൂർ ബിഷപ്പിന്റെ കാർമികത്വത്തിൽ നടക്കും
Leave A Comment