കാട്ടാന ആക്രമണം: അജീഷിൻ്റെ മരണം ഞെട്ടിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെ മരണം ഞെട്ടിപ്പിക്കുന്നതാണെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. കുടുംബത്തിൻ്റെ ആശ്രയമായിരുന്ന ആളെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ ഉണ്ടാകുന്നത് വലിയ നാശനഷ്ടങ്ങളാണ്. വയനാട്ടിലെ കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിൽ ഇടപെടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Leave A Comment