കൊച്ചി മെട്രോ ഞായറാഴ്ച പതിവിലും നേരത്തെ ഓടും; ഒപ്പം അധിക സർവ്വീസും
കൊച്ചി: കൊച്ചി മെട്രോ ഈ ഞായറാഴ്ച അര മണിക്കൂർ നേരത്തെ സർവ്വീസ് തുടങ്ങും. ഒപ്പം അധിക സര്‍വ്വീസുമുണ്ട്. യുപിഎസ്‍സി പരീക്ഷ നടക്കുന്നതിനിലാണ് മെട്രോ നേരത്തെ സര്‍വ്വീസ് തുടങ്ങുന്നത്.
ഞായറാഴ്ച യുപിഎസ്‍സി എൻജിനിയറിംഗ് സർവ്വീസസ്, കമ്പൈൻഡ് ജിയോ സയന്‍റിസ്റ്റ് പരീക്ഷകൾ നടക്കുന്നതിനാലാണ് കൊച്ചി മെട്രോയുടെ സർവ്വീസ് സമയം ദീർഘിപ്പിച്ചത്. പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്ററിൽ എത്താൻ ഞായറാഴ്ച രാവിലെ 7 മണി മുതൽ സർവ്വീസ് തുടങ്ങും. ആലുവ, എസ് എൻ ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്നാണ് സർവ്വീസ് ആരംഭിക്കുക. നിലവിൽ ഞായറാഴ്ചകളില്‍ രാവിലെ 7.30നാണ് കൊച്ചി മെട്രോ സർവ്വീസ് തുടങ്ങുന്നത്.
Leave A Comment