ജില്ലാ വാർത്ത

ഹൈറിച്ച് മണിചെയിന്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

കൊച്ചി: തൃശ്ശൂരിലെ ഹൈറിച്ച് മണിചെയിന്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. കമ്പനി ഉടമ കെ.ഡി പ്രതാപന്‍, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരാണ് ഹാജരായത്.

തൃശ്ശൂരിലെ വീട്ടില്‍ ഇഡി റെയ്ഡ് നടക്കുന്നതിനിടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഇ.ഡിയുടെ അന്വേഷണത്തോട് സഹകരിച്ചുകൂടേയെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

മണിചെയിന്‍ മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ദമ്പതികളും സഹായി ശരണ്‍ കടവത്തും ഒരു കോടി എണ്‍പത്തിമൂന്ന് ലക്ഷം ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് കണ്ടെത്തല്‍. നിലവില്‍ ഇവരെ പ്രതിയാക്കി ഇഡി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Leave A Comment