ജില്ലാ വാർത്ത

ചാവക്കാട് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു

തൃശ്ശൂര്‍: ചാവക്കാട് തങ്ങൾപടിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു. അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ അഞ്ച് പേർക്ക് പരിക്കേറ്റു. ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ തങ്ങൾപടി പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു അപകടം..

നിയന്ത്രണം വിട്ട  കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ ജാനു , സംഗീത, പ്രേമൻ , അനന്തു കൃഷ്ണൻ, അനന്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അണ്ടത്തോടുള്ള ആംബുലൻസ്, പ്രവർത്തകരും, നാട്ടുകാരും ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.

Leave A Comment