ജില്ലാ വാർത്ത

തൃശൂരിൽ പൂതനയിറങ്ങി, ഡ്രൈവിങ് ലൈസൻസ് പരിഷ്കാരത്തിനെതിരെ വേറിട്ട പ്രതിഷേധം!

തൃശൂർ: പുതിയ ഡ്രൈവിങ് ലൈസൻസ് പരിഷ്കാരത്തിനെതിരെ തൃശൂരിൽ പൂതനയെ ഇറക്കി ഡ്രൈവിങ് സ്കൂളുൾ ഉടമകളുടെ പ്രതിഷേധ സമരം. ചുങ്കം ജങ്ഷനിൽ നിന്ന് ആരംഭിച്ച സമര പൂതന സമരം കളക്ട്രേറ്റിൽ സമാപിച്ചു.

തൃശൂർ കോർപ്പറേഷൻ ഒല്ലൂർ ഡിവിഷൻ കൗൺസിലർ സി.പി.പോളി ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് ജില്ലാ കൺവീനർ രമേശ് അധ്യക്ഷനായി. ഷിജു മാട്ടിൽ, സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ഡ്രൈവിങ് സ്കൂളുകളെ പ്രതിനിധീകരിച്ച് അമ്പതിലേറെപ്പേർ പങ്കെടുത്തു.

Leave A Comment