ജില്ലാ വാർത്ത

വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു

തൃശൂർ: വടക്കാഞ്ചേരി പാർളിക്കാട് പാടത്തിന് സമീപം നിയന്ത്രണം വിട്ട സ്‌കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു. അത്താണി വെടിപ്പാറ സ്വദേശി 41 വയസ്സുള്ള സനീഷ് ബാബു ആണ് മരിച്ചത്. സുഹൃത്ത് ഓടിച്ചിരുന്ന സ്‌കൂട്ടറിൻ്റെ പുറകിൽ ഇരിക്കുകയായിരുന്നു സനീഷ്. 

ഇന്നലെ രാത്രി ആയിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ സനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സ്കൂട്ടർ ഓടിച്ചിരുന്ന സുഹൃത്തിനും പരിക്കുണ്ട്.

Leave A Comment