ജില്ലാ വാർത്ത

വെള്ളിക്കുളങ്ങരയില്‍ ആദിവാസി യുവതിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു

വെള്ളിക്കുളങ്ങര: ആദിവാസി യുവതിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കാരിക്കടവ് കോളനിയിലെ മലയന്‍ വീട്ടില്‍ രതീഷിന്റെ ഭാര്യ ബീന (36) ക്കാണ് പരിക്കെറ്റത്. കോടാലി ഗവ: ആശുപത്രിയില്‍ ജോലിക്ക് ഭര്‍ത്താവിന്റെ കൂടെ ബൈക്കില്‍ വരുന്ന വഴി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ റോഡില്‍ വെച്ച് കാട്ടാന തുമ്പികൈക്കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.

 ഇവരെ വെള്ളിക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീന കോടാലി ആശൂപത്രിയിലെ ആശ വര്‍ക്കര്‍ ആണ്. പരിക്ക് സരമുള്ളതല്ല.

Leave A Comment