ജില്ലാ വാർത്ത

ആലുവയിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം

ആലുവ: ചെങ്ങമനാട് പുറയാർ ഗാന്ധി പുരത്ത് മരവും വൈദ്യുതി പോസ്റ്റും കടപുഴകി  സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന 10 വയസുകാരൻ്റെ ദേഹത്ത് വീണ് ദാരുണാന്ത്യം. 

അമ്പാട്ടു വീട്ടിൽ നൗഷാദിൻ്റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.15 നായിരുന്നു അപകടമുണ്ടായത്. 

തൊട്ടടുത്ത ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം കളിക്കാൻ പോകുമ്പോഴായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എടനാട് വിജ്ഞാനപീഠം പബ്ളിക് സ്കൂൾ വിദ്യാർഥിയാണ്.

Leave A Comment