ജില്ലാ വാർത്ത

പെരുമ്പാവൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

പെരുമ്പാവൂർ: പെരുമ്പാവൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വട്ടക്കാട്ടുപടി പട്ടരുമടം വീട്ടിൽ റഷീദിന്റെ മകൾ നസ്രിൻ (15) ആണ് മരിച്ചത്. 

കുറുപ്പംപടി എംജിഎം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഖബറടക്കം ഇന്ന്(ചൊവ്വ) രാത്രിയോടെ വട്ടക്കാട്ടുപടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave A Comment