വരന്തരപ്പിള്ളിയില്‍ വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
വരന്തരപ്പിള്ളി: വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വരന്തരപ്പിള്ളി പള്ളിക്കുന്ന് നൊട്ടൻമൂല ആഴ്ചങ്ങാടൻ വർഗ്ഗീസ്, സിനി ദമ്പതികളുടെ മകൻ 15 വയസ്സുള്ള ക്രിസ്റ്റിയാണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചക്ക് കുട്ടികൾ കളിക്കുന്നതിനിടെ താഴെ വീണു കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നും രക്തം ഛർദ്ദിച്ച നിലയിലായിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു. ഉടൻ തൃശൂർ എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിക്ക് ഫിറ്റ്സ് ഉള്ളതായി വീട്ടുകാർ പറഞ്ഞു. പള്ളിക്കുന്ന് അസംപ്ഷൻ സിജെഎം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. എസ്എസ്എൽസി പരീക്ഷാഫലം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമരണം.
Leave A Comment