ജില്ലാ വാർത്ത

കളിക്കുന്നതിനിടെ പന്ത് കിണറ്റിൽ വീണു; എടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം: കിണറ്റിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി ചെളിയിൽ പുതഞ്ഞ് മരിച്ചു. കോട്ടയം കരൂർ കുടക്കച്ചിറ സെന്‍റ് തോമസ് മൗണ്ടിന് സമീപം വല്ലയിൽ ഓന്തനാൽ ബിജു പോളിന്‍റെ മകൻ ലിജു ബിജുവാണ് അപകടത്തിൽ പെട്ടത്. പത്ത് വയസായിരുന്നു. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

കുടക്കച്ചിറ സെന്‍റ് ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. അടുത്ത ദിവസം ആദ്യകുർബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു. ഇന്ന് രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്. സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയാണ് സംഭവം.

Leave A Comment