ജില്ലാ വാർത്ത

പാറക്കുളത്ത് കെട്ടിട നിർമ്മാണത്തിന് എത്തിയ തൊഴിലാളിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വരന്തരപ്പിള്ളി: മുപ്ലിയം പാറക്കുളത്ത് യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി 24 വയസുള്ള ധീരജ് സിംഗ് ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പാറക്കുളത്ത് കെട്ടിട നിർമ്മാണത്തിന് എത്തിയ തൊഴിലാളിയാണ് ഇയാൾ. തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിലെ കിണറിലാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടത്.

 ദുർഗന്ധം വന്നതോടെ കൂടെ താമസിക്കുന്നവരാണ് ആദ്യം മൃതദേഹം കണ്ടത്. ആൾമറയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഇയാളെ കണ്ടതായി പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ചുപേരാണ് ഈ വീട്ടിൽ താമസം. പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്‌സും വരന്തരപ്പിള്ളി പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. വരന്തരപ്പിള്ളി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Leave A Comment