ജില്ലാ വാർത്ത

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 4വയസ്സുകാരിക്ക് അവയവംമാറി ശസ്ത്രക്രിയ ചെയ്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവംമാറി ശാസ്ത്രക്രിയ ചെയ്‌തെന്ന് പരാതി. ഇന്ന് രാവിലെ കൈയിലെ  ആറാം വിരൽ  നീക്കം ചെയ്യാൻ എത്തിയ  നാലു വയസ്സുകാരിക്ക്  അവയവം മാറി നാവിൽ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു.

ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാല് വയസുകാരിക്കാണ് നാവിൽ ശാസ്ത്രക്രിയ ചെയ്തത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരൽ നീക്കം ചെയ്തു. ശാസ്ത്രക്രിയ്ക്ക് ശേഷം വാർഡിൽ എത്തിയ കുട്ടിയുടെ കൈ പരിശോധിച്ചപ്പോളാണ് അവയവം മാറി ശസ്ത്രക്രിയ ചെയ്ത വിവരം ബന്ധുക്കൾ അറിയുന്നത്.

സംഭവത്തിൽ ഡോക്ടർ മാപ്പ് പറഞ്ഞതായും, നാവിൽ നീർക്കെട്ട് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ശാസ്ത്രക്രിയ ചെയ്തെന്നുമാണ് ഡോക്ടറുടെ വിശദീകരണം. എന്നാൽ നാവിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുള്ളതായി ഡോക്ടറോട് പറഞ്ഞില്ലെന്ന് ബന്ധുക്കളും ആരോപണമുന്നയിക്കുന്നു. വിഷയത്തിൽ ഡോക്ടറോ മെഡിക്കൽ കോളേജ് സൂപ്രണ്ടോ ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല.

Leave A Comment