ജില്ലാ വാർത്ത

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ഇടുക്കി: ഇടുക്കി ജില്ലയിൽ ഇന്നും(ഞായർ) നാളെയും(തിങ്കൾ) റെഡ് അലേർട്ട് നിലനിൽക്കുന്നതിനാലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും, ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ സാധ്യത കണക്കിലെടുത്ത് ഇന്നുമുതൽ (ഞായർ) രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെ മലയോരമേഖലകളിൽ രാത്രിയാത്ര നിരോധിച്ചിരിക്കുന്നു. 

വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാർ രാത്രിയാത്ര ഒഴിവാക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Leave A Comment