ജില്ലാ വാർത്ത

പന്നിപടക്കം പൊട്ടി കാട്ടുപന്നി തല തകർന്നു ചത്തു

തൃശ്ശൂർ:  മുണ്ടത്തിക്കോട് പന്നിപടക്കം പൊട്ടി കാട്ടുപന്നി തല തകർന്നു ചത്തു. മുണ്ടത്തിക്കോട് ആളൊഴിഞ്ഞ പറമ്പിൽ കഴിഞ്ഞ രാത്രിയിൽ ആയിരുന്നു സംഭവം.

പന്നികളെ വേട്ടയാടുന്നതിന് വേണ്ടി സാമൂഹികവിരുദ്ധർ വെച്ച പന്നി പടക്കം പൊട്ടിയാണ്  കാട്ടുപന്നി  ചത്തത്. പന്നി ശല്യം രൂക്ഷമായ പ്രദേശത്ത് പന്നി വേട്ടയും നിരന്തരമായി  നടക്കുന്നതായി നാട്ടുകാർ പറയുന്നു. വനം വകുപ്പ് അധികൃത സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Comment