ജില്ലാ വാർത്ത

തൃശ്ശൂര്‍ DCC പ്രസിഡന്റായി വി കെ ശ്രീകണ്ഠന്‍ എംപി നാളെ ചുമതലയേല്‍ക്കും

തൃശൂര്‍: ഡിസിസി പ്രസിഡന്റായി വി.കെ ശ്രീകണ്ഠന്‍ എംപി ഞായറാഴ്ച ചുമതലയേല്‍ക്കും. വൈകിട്ട് മൂന്നുമണിക്ക് ഡിസിസി ഓഫീസില്‍ ചേരുന്ന മുതിര്‍ന്ന നേതാക്കളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും യോഗത്തിലായിരിക്കും ചുമതല ഏറ്റെടുക്കുക. 

കെ മുരളീധരന്റെ കനത്ത തോല്‍വിക്ക് പിന്നാലെ ഡിസിസിയില്‍ ചേരിപോര് രൂക്ഷമായിരുന്നു. തുടര്‍ന്ന് ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംപി വിന്‍സന്റും രാജി വച്ചിരുന്നു.

Leave A Comment