യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി
മലപ്പുറം: വെളിമുക്ക് പടിക്കല്‍ സ്വദേശി മുഹമ്മദ് സഫീർ, മകള്‍ ഇനായ മെഹറിൻ എന്നിവരെയാണ് കാണാതായത്.
ചൊവ്വാഴ്ച ഉച്ചയോടെ തിരൂരങ്ങാടി പതിനാറുങ്ങലിലെ ഭാര്യ വീട്ടില്‍നിന്ന് മകളുമായി പോയതാണ് സഫീർ. കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം.
സഫീർ ചെന്നൈയില്‍ ബിസിനസ് നടത്തുകയാണ്. കല്യാണത്തിനെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോകുന്നത്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ബന്ധുക്കള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.
Leave A Comment