ജില്ലാ വാർത്ത

ഇരുമ്പ് തോട്ടി വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് വയോധിക മരിച്ചു

കൊടകര: തൃക്കൂർ വെള്ളാനിക്കോട് പുളിച്ചുവട് ഇരുമ്പ് തോട്ടികൊണ്ട് കടച്ചക്ക പറിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് വയോധിക മരിച്ചു. പുളിച്ചുവട് എടതുരുത്തിക്കാരൻ അന്തോണിയുടെ ഭാര്യ 65 വയസുള്ള സെലീന ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെയാണ് സെലീനയെ ഷോക്കേറ്റ നിലയിൽ കണ്ടത്. സമീപത്തെ പറമ്പിൽ നിന്ന് കടച്ചക്ക പറിക്കുന്നതിനിടെയാണ് അപകടം. സമീപത്ത് താമസിക്കുന്ന മക്കളാണ് ആദ്യം കണ്ടത്. പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Leave A Comment