ഇടതു സർക്കാരിന് ഇനിയും ശക്തമായ തിരിച്ചടികൾ ഉണ്ടാകും -കെ പി എം എസ്
തൃശ്ശൂർ: പട്ടിക വിഭാഗ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ഫണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് കാർ വാങ്ങുവാനും ജീവനക്കാർക്ക് ശമ്പളം നൽകുവാനും വകമാറ്റി ചിലവഴിച്ചു എന്ന സി എ ജി റിപ്പോർട്ട് ഏറെ പ്രതിഷേധാർഹമാണ്. പാവപ്പെട്ടവൻ്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന സർക്കാർ നിലപാട് അപലപനീയമാണ്. പട്ടിക വിഭാഗങ്ങളോടുള്ള സർക്കാരിൻ്റെ സമീപനം ഇതിലൂടെ വ്യക്തമാകുകയാണ്. സർക്കാർ പ്രതിനിധികളും ഉദ്യോഗസ്ഥരും സുഖലോലുപരായി ജീവിക്കുമ്പോൾ പട്ടിക വിഭാഗ വിദ്യാർത്ഥികൾ തുടർ പഠനം പോലും നടത്താൻ കഴിയാതെ വഴിമുട്ടി നിൽക്കുകയാണ്. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തെ പിന്തുണച്ചവരെ കയ്യൊഴിയുന്നവരെയും, കപട സ്നേഹം വാക്കുകളിൽ മാത്രമുള്ളു എന്നതിൻ്റെ തിരിച്ചടിയുമാണ് തെരഞ്ഞെടുപ്പിൽ നേരിട്ടതെന്ന യാഥാർത്ഥ്യം സർക്കാർ തിരിച്ചറിയണമെന്നും ശക്തമായ തിരിച്ചടികൾ ഇനിയുമുണ്ടാകുമെന്നും കെ പി എം എസ് സംസ്ഥാന സംഘടനാ സെക്രട്ടറി ലോജനൻ അമ്പാട്ട് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Leave A Comment