ജില്ലാ വാർത്ത

ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

പറവൂർ: ഘണ്ഠകർണ്ണൻ വെളി കൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയിൽ വാലത്ത് വിദ്യാധരൻ (70) ആണ് ഭാര്യ വനജയെ (66) കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. രണ്ടരവർഷം മുമ്പാണ് ഇവർ ഇവിടെ താമസം തുടങ്ങിയത്. എറണാകുളത്ത് സ്വകാര്യ ഏജൻസിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരൻ. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിൽ ജീവനക്കാരിയായി വിരമിച്ചയാളാണ് വനജ.

 കാഴ്ചക്കുറവ് ഉണ്ടായതിനെ തുടർന്ന് മാനസികമായ ചില പ്രശ്നങ്ങൾ വനജക്കുണ്ടായിരുന്നു. ഇത് മൂലം ചില പ്രശ്നങ്ങൾ ഇവർക്കിടയിലുണ്ടാകുകയും വഴക്കുണ്ടാകുകയും പതിവായിരുന്നു. സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ഇവരുടെ മകൾ ദിവ്യ രാവിലെ അമ്മയെ ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരണവിവരം പുറംലോകം അറിയുന്നത്.

Leave A Comment