ആലുവയില്‍ ജനസേവയില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി
ആലുവ: ആലുവയില്‍ ജനസേവയില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളെ കൊരട്ടി പോലീസ് കണ്ടെത്തി ആലുവ പോലീസിന് കൈമാറി. വ്യാഴം പുലര്‍ച്ചെയോടെ പതിനഞ്ചും പതിനാറും പതിനെട്ടും പ്രായമുള്ള പെണ്‍കുട്ടികളെ കാണാതായതെന്നുള്ള വിവരം ആലുവ പോലീസ് മറ്റ് സ്റ്റേഷനിലേക്ക് അറിയിച്ചിരുന്നു. ഇതിനിടെ കുട്ടികള്‍ തൃശൂരിലെത്തിയിരുന്നു.തൃശൂരില്‍ നിന്നും പെരുമ്പാവൂര്‍ ബസില്‍ വരുന്നതിനിടെയാണ് വ്യാഴം ഉച്ചയോടെ കൊരട്ടി പോലീസ് സ്റ്റേഷന് മുന്നില്‍ ബസ് തടഞ്ഞുനിര്‍ത്തി കുട്ടികളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കുട്ടികളെ ആലുവ പോലീസിന് കൈമാറി.
Leave A Comment