കെട്ടിട നിർമ്മാണ തൊഴിലാളി വീണ് മരിച്ചു
പറവൂർ: കെട്ടിട നിർമാണത്തിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാവക്കാട് കളവമ്പാറ സുനിൽ (46) മരിച്ചു.19ന് വാവക്കാട് നിർമാണം നടക്കുന്ന വീടിൻ്റെ മുകളിൽ നിന്നാണ് കാൽവഴുതി താഴേക്ക് വീണത്.
ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചു.അച്ഛൻ:പരേതനായ ശേഖരൻ. അമ്മ: ബേബി, ഭാര്യ: ലൗലികൃഷ്ണ, മക്കൾ: കൃഷ്ണേന്ദു,അലെന.
Leave A Comment