ഓടി കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു, ഒരാള്‍ മുങ്ങി മരിച്ചു
തൃശൂർ: ഓടി കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കാര്‍ യാത്രക്കാരാനായ ഒരാള്‍ മുങ്ങി മരിച്ചു. നാലുപേര്‍ക്ക് പരിക്ക് വൈകിട്ട് കോലഴി അത്തേക്കാട് ഗാന്ധി നഗറില്‍ വെച്ചാണ് സംഭവം പീച്ചിയല്‍ നിന്നും കനാല്‍ വഴി വരുന്ന വെള്ളം നിറഞ്ഞാഴുകുന്ന കനാലില്‍ നിയന്ത്രണം വിട്ട് കാര്‍ മറിയുകയായിരുന്നു. വില്ലടം കാട്ടുപറമ്പില്‍ ജോയി (62 ) ആണ് മരിച്ചത്.പരിക്കേറ്റവര്‍ ത്യശൂരിലെ സ്വാകര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ് കാര്‍ മറിഞ്ഞത് കണ്ട് ഓടി കൂടിയ നാട്ടുക്കാര്‍ രക്ഷപ്പെടുത്തി നാലു പേരെ പുറത്ത് എടുത്തിരുന്നു വളരെ വൈകിയാണ് മരണപ്പെട്ട് ജോയിയെ കണ്ടെത്തിയത്. ത്യശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. രാമവര്‍മ്മപുരത്ത് നിന്നും കോലഴിയിലുള്ള സുഹൃത്തിനെ കാണുവാൻ ആണ് സുഹ്യത്തുക്കളായ അഞ്ച് പേരും പോയിരുന്നത് വിയ്യൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Leave A Comment