ഷഫീർ കാരുമാത്രക്ക് ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ജനകീയ പ്രതിഭ പുരസ്‌കാരം
വെള്ളാങ്ങല്ലൂർ: തൃശൂർ ജില്ലയിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ ആത്മീയ പാരിസ്ഥിതിക പാലിയേറ്റീവ് മേഖലകളിൽ പ്രവർത്തിക്കുന്ന ഷഫീർ കാരുമാത്രക്ക് ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ജനകീയ പ്രതിഭ പുരസ്‌കാരം ലഭിച്ചു. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജെ സി ഐ കൊച്ചിൻ ഡയറക്ടർ ഉബൈദ് മുഹ്‌സിനിൽ നിന്ന് ഷഫീർ പുരസ്‌കാരം ഏറ്റുവാങ്ങി.
കഴിഞ്ഞ 25 വർഷമായി സാമൂഹ്യ രംഗത്ത് വൈവിധ്യ മേഖലകളിലായി സേവനം നടത്തുന്ന ഷഫീർ ഏഴ് വർഷമായി പാലിയേറ്റീവ് കെയർ പ്രവർത്തന രംഗത്ത് വേറിട്ട സേവനമാണ് കാഴ്ച വെക്കുന്നത്. ഇരിഞ്ഞാലക്കുട ജന മൈത്രി പോലീസ് കമ്മിറ്റി മെമ്പർ ആയ ഷഫീർ ഇപ്പോൾ ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെന്റർ ആക്ടിംഗ് പ്രസിഡന്റ് കൂടിയാണ്
Leave A Comment