ജില്ലാ വാർത്ത

മാള ബാറില്‍ ഉണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റവര്‍ക്കും ഏതിരെ കേസെടുത്ത് പോലീസ്

മാള: മാള ബാറില്‍ ഉണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റവര്‍ക്കും ഏതിരെ കേസെടുത്ത് പോലീസ്. ബാറിനകത്തുവെച്ചു ജീവനക്കാര്‍ക്കും മര്‍ദനമെറ്റതയുള്ള മാനേജരുടെ പരാതിയെ തുടര്‍ന്നാണ്‌ രണ്ടുപെര്‍ക്കെതിരെ മാള പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്. ആകെ ഏഴാളുടെ പേരിലാണ് കേസ്.

തിരുവോണദിവസം വൈകീട്ട് മൂന്നോടെയാണ് സംഭവം. സോഡയ്ക്ക് തണുപ്പില്ലാത്തതിന്റെ പേരിൽ മദ്യപിക്കാനെത്തിയ രണ്ടുപേര്‍ ബാറിലെ വെയിറ്റർ ജിജുവിനെ മുഖത്തടിക്കുകയായിരുന്നുവെന്നാണ് ബാര്‍ മാനേജര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മുഖത്തടിച്ചശേഷം പുറത്തിറങ്ങിയവർ ലൈറ്റ് പൊട്ടിക്കുന്നതു കണ്ട് ചോദ്യംചെയ്തപ്പോൾ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബാർ മാനേജർ മേലഡൂർ സ്വദേശി തുണ്ടിയിൽ വീട്ടിൽ പ്രദീപ് നൽകിയ പരാതിയിലാണ് കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരേ കേസെടുത്തിട്ടുള്ളത്.

അതേസമയം ബാറിനകത്തുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് പിന്തുടർന്നെത്തിയ ജീവനക്കാർ ബാറിനു പുറത്തുവെച്ച് ആക്രമിക്കുകയായിരുന്നുവെന്ന് സംഭവത്തിൽ പരിക്കേറ്റ കുരുവിലശ്ശേരി സ്വദേശി അനുരാഗ്, മൂന്നുമുറി സ്വദേശി സനീഷ് എന്നിവരുടെ പരാതിയിൽ പറയുന്നു. ഇവരുടെ പരാതിയിൽ ബാർ ജീവനക്കാരായ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരേ കേസെടുത്തിട്ടുണ്ട്. അനുരാഗിന് നെറ്റിയിൽ പരിക്കുണ്ട്. ബാര്‍ ജീവനക്കാര്‍ ഒരാളെ നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മര്ധിക്കുന്നതും ആയ ദൃശ്യങ്ങള്‍ മീഡിയ ടൈം അടക്കമുള്ള മാധ്യമങ്ങളില്‍ വാര്‍ത്ത ആയതിനെ തുടര്‍ന്ന് പരിക്കേറ്റവരുടെ പരാതിയില്‍ പോലീസ് കേസ് എടുക്കുകയായിരുന്നു. എന്നാല്‍ തിരിച്ചും പരാതി നല്‍കി ജീവനക്കാരെ സംരക്ഷിച്ചുകൊണ്ടാണ് ബാര്‍ ഇപ്പോള്‍ അബ്കാരി ചട്ടം ലംഘിച്ചു പ്രവര്‍ത്തനം തുടരുന്നത്. ബാറില്‍ എത്തുന്ന ഉപഭോക്താവിനോട് ക്രൂരമായ നടപടി സ്വീകരിച്ചിട്ടും എക്സൈസോ പോലീസോ അബ്കാരി ചട്ട ലംഘനം നടത്തിയതിന് ബാറിനെതിരെ നടപടി എടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Leave A Comment